SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.35 AM IST

കാട്ടാന ആക്രമണം : വീണ്ടും ഭീതിയിൽ മലയോരം

Increase Font Size Decrease Font Size Print Page

കാളികാവ്: കടുവയാക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട് വർഷം തികയും മുമ്പ് വീണ്ടും കാട്ടാനയാക്രമണത്തിൽ ജീവഹാനി. ഇന്നലെ രാവിലെ തോട്ടം തൊഴിലാളിയായ ചിറ്റങ്ങോടൻ ജംഷീർ കാട്ടാനയാക്രമണത്തിൽ മരിച്ചതോടെ മലയോരം വീണ്ടും കടുത്ത ഭീതിയിലായി. ഒരു വര്‍ഷം മുന്‍പ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലിയെ കടുവ ആക്രമിച്ച് കൊന്ന സംഭവം മലയോരത്ത് വലിയ ഭീതി വിതച്ചിരുന്നു.

നിരന്തരം പലയിടങ്ങളിലും കടുവയെ കാണുന്നതിനാൽ ഭീതി നിലനിൽക്കുന്നതിനിടെയാണ് ഇന്നലത്തെ കാട്ടാനയാക്രമണവും.

അടക്കാക്കുണ്ട് എഴുപതേക്കർ, മാഞ്ചോല, കരുവാരകുണ്ട് പാന്തറ എന്നിവിടങ്ങളിലാണ് വീണ്ടും കടുവയെ കണ്ടതായി ജനങ്ങൾ പറയുന്നത്.

മലയോര മേഖലയിലെ ആനശല്യം തടയുന്നതിന് ഇലക്ട്രിക് തൂക്കു വേലികളുടെ നിർമ്മാണം നടക്കുന്നുണ്ട്. എന്നാൽ വേനൽ കടുക്കുകയും ചോലകൾ വറ്റുകയും ചെയ്തതോടെ കാട്ടാനകൾ കൂട്ടത്തോടെയാണ് ജനവാസ മേഖലയിൽ ഇറങ്ങുന്നത്.

ചോക്കാട് നാൽപ്പത് സെന്റ് ഭാഗങ്ങളിൽ നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പേടിച്ചാണ് ജനങ്ങൾ കഴിയുന്നത്.കാട്ടാനകളെയും കടുവയെയും ഭയന്ന് മലയോരത്തിലെ കൃഷിഭൂമിയടക്കം ഉപേക്ഷിച്ച് മറ്റു വഴി നോക്കുന്നവരുണ്ട്

അക്രമകാരികളായ കാട്ടുമൃഗങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്കായി കർഷകർക്ക് അനുവദിച്ച തോക്കുകളും പൊലീസ് പിടിച്ചു വച്ചിരിക്കുകയാണ്.

പ്രതിഷേധത്തിൽ നാട്ടുകാർ

വന്യമൃഗ ശല്യത്തിൽ ജീവഹാനിയും കൃഷിനാശവും സംഭവിച്ചാൽ നഷ്ട പരിഹാരം ലഭിക്കാത്തതും കർഷകർക്ക് പ്രയാസമുണ്ടാക്കുന്നത്.

വനം വകുപ്പിന്റെ മെല്ലെപ്പോക്കിനെതിരെ മലയോരത്ത് കടുത്ത പ്രതിഷേധം നില നിൽക്കുന്നുണ്ട്.

ഇന്നലെ കാട്ടാനയാക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെതിരെ ജനങ്ങൾ പ്രതിഷേധത്തിലാണ്.

മരിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയ ഡി.എഫ്.ഒയെ നാട്ടുകാർ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.

മലയാരത്തെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വന്യ ജീവിയാക്രമണത്തിനിരയാവർക്ക് യഥാസമയം നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പ്രധാന പരാതി.

വിളകൾ ഇൻഷ്വർ ചെയ്താൽപോലും നഷ്ട പരിഹാരം ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കണം.

ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ തടയേണ്ടത് വനം വകുപ്പിന്റെ ബാദ്ധ്യതയാണ്. മലയോര നിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ല

കിഫ

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.