മലപ്പുറം: ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ മലപ്പുറം ജില്ലാ തല സംഗമം 'മഹിളാ പ്രധാനം 2026' ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി റെയിൻബോ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മങ്കട നിയുക്ത എം.എൽ.എ. മഞ്ഞളാംകുഴി അലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരെ ആദരിച്ചു. സംഗമത്തിനോടനുബന്ധിച്ച് ബ്ലോക്കുകൾക്കായി നടത്തുന്ന 'ഷോർട്ട് ഡോക്യുമെന്ററി' മത്സരത്തിലെ മികച്ച വീഡിയോ പ്രദർശനവും ഏജന്റുമാരുടെ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |