SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

എസ്.എസ്.എൻ.സി വിജയ ശതമാനത്തിനാനുപാതികമായി ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണം: കെ.ഡി.പി

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനത്തിനാനുപാതികമായി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനായി പുതിയ യു.ഡി.എഫ് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഡമോക്രാറ്റിക് പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വിളയിൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. റൗഫ് വിളയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ബി.പി. സുബ്രമഹ്ണ്യൻ നായർ, പ്രസാദ്, കെ.കെ. ഹംസ വേങ്ങര, വിജയൻ പൊന്നക്കംപാട്, ബാബുരാജ് കോട്ടക്കുന്ന്, പി.കെ. ഹുസൈൻ കുട്ടി, വിജയൻ വെള്ളോടൻ, റിയാസ് നിലമ്പൂർ, അഷറഫ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL