വളാഞ്ചേരി: പുതിയ അധ്യയനവർഷത്തെ വരവേറ്റുകൊണ്ട് മൈലാടി അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. വർണ്ണാഭമായ ചടങ്ങുകളോടെയാണ് അങ്കണവാടി അധികൃതരും നാട്ടുകാരും ചേർന്ന് കുരുന്നുകളെ സ്വീകരിച്ചത്. ചടങ്ങിൽ അങ്കണവാടി ടീച്ചർ അംബുജം സ്വാഗതം ആശംസിച്ചു. അങ്കണവാടി കമ്മിറ്റിയിലെ മുതിർന്ന അംഗമായ കുമാരൻ പച്ചേരി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നവാഗതരായ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ നാരായണൻ ടി.പി, ബിജുമോൻ, രാജേഷ്, ഗഫൂർ മച്ചിങ്ങൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |