വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം 2026' സംഘടിപ്പിച്ചു. മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിലായി 41 കേന്ദ്രങ്ങളിലായിരുന്നു വിതരണം. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർ നൗഫൽ പാലാറ, മെഡിക്കൽ ഓഫീസർ ഡോ.നസീറ ചെറുവക്കത്ത്, ഡോ.മുനീർ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് റൗഫ്, പി.എച്ച്.എൻ വി.ചിത്ര, റംല മുഹമ്മദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |