മലപ്പുറം: താമരക്കുഴിയുടെ കിഴക്കുഭാഗത്ത് ആഫ്രിക്കൻ ഒച്ചുകൾ വ്യാപിച്ചതിനെ തുടർന്ന് താമരക്കുഴി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കെമിക്കൽ മരുന്ന് സ്‌പ്രേ ചെയ്യാൻ തീരുമാനിച്ചു. താമരക്കുഴി ആൽത്തറ പരിസരത്ത് സംഘടിപ്പിച്ച യോഗത്തിൽ ഒച്ച് ബാധിത പ്രദേശങ്ങളിലെ എല്ലാ വീട്ടുകാർക്കും ഇവയെ നശിപ്പിക്കാനായി അഞ്ച് കിലോ ഉപ്പ് സൗജന്യമായി നൽകി. പ്രസിഡന്റ് സുബ്രഹ്മണ്യൻ , സെക്രട്ടറി ഷംസു താമരക്കുഴി, എം.കെ. രാമചന്ദ്രൻ, എം.കെ.എസ്. ഉണ്ണി, അലക്സ് , അനൂപ്, രാജേന്ദ്രൻ, രമാദേവി, ഷിബു, ഖൈറുന്നീസ, വത്സല എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |