തിരൂർ:തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ ഭഗവത് സപ്താഹം ഇന്ന് ആരംഭിക്കും.14 വരെയാണ് സപ്താഹ യജ്ഞം നടക്കുക. ഇതുസംബന്ധിച്ച് ക്ഷേത്ര കമ്മിറ്റി പ്രത്യേകയോഗം ചേർന്നു. ഭക്തർക്ക് ക്ഷേത്രത്തിൻ പ്രഭാത ഭക്ഷണം, അന്നദാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.ഗുരുവായൂർ കുറുവല്ലൂർ ഹരി നമ്പൂതിരിയാണ് ആചാര്യൻ.
ആചാര്യന് ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ സ്വീകരണം നൽകി .
കമ്മിറ്റി യോഗത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു.
ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ . രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പി.രാജേന്ദ്രകുമാർ , എം. ജയശങ്കർ , ഷാജി പാണാട്ട്, ഗോപിനാഥ് ചേന്നര, സി.കെ. പുഷ്പവല്ലി, നന്നാട്ട് സഹദേവൻ, എം.മുകേഷ്, എം രാജഗോപാൽ, പി.സുഭാഷ്, വി.പി.ബാബു, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |