തിരൂർ: ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ച് ഇന്ത്യയിൽ ആദ്യമായി കീ ബോർഡിൽ ദേശീയഗാനം ആലപിച്ച് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്, യൂണിവേഴ്സൽ റിക്കാർഡ് ഓഫ് ബുക്ക് തുടങ്ങിയവ കരസ്ഥമാക്കിയ ചമ്രവട്ടം ഗവ. യു.പി. സ്കൂൾ വിദ്യാർത്ഥിനി പി. അദ്വികയെ തിരൂർ സൗഹൃദവേദി ആദരിക്കുന്നു.
ഇന്ന് വൈകുന്നേരം നാലിന് തുഞ്ചൻപറമ്പ് മിനി ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് വാർത്താ സമ്മേളനത്തിൽ തിരൂർ സൗഹൃദവേദി മുഖ്യരക്ഷാധികാരി കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, പ്രസിഡൻ്റ് കെ. പി. ഒ.റഹ്മത്തുള്ള ,ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ റസാക്ക് ഹാജി, വൈസ് പ്രസിഡന്റ് ഷമീർ കളത്തിങ്ങൽ, അദ്വികയുടെ അച്ഛമ്മ പി .ജയലക്ഷ്മി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |