SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

ഗ്രാമസഭായോഗം ചേർന്നു

s
S

മേലാറ്റൂർ : മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവന പദ്ധതിയുടെ കരട് പട്ടികയ്ക്ക് അംഗീകാരം നൽകുന്നതിനായുള്ള പ്രത്യേക ഗ്രാമസഭായോഗം പഞ്ചായത്ത് കൃഷി ഭവൻ ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് റംസീന മുജീബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലൈഫ് പി.എം.എ വൈ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയാവതരണം വി.ഇ.ഒ മിഥുൻ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മോൾ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഷജീബ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത മുരളി, ബ്ലോക്ക് മെമ്പർമാരായ സുനിൽ രാമനാടൻ, ഷബ്ന അൻവർ, മെമ്പർമാരായ പി.പി. ഉസ്മാൻ, ഹിഷാം വാഫി, സതീഷ്, ശശിധരൻ, റംലത് എരൂത്, സഫിയ, സെക്രട്ടറി രശ്മി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL