ചിറ്റൂർ: ദേശീയ സഹകരണ മന്ത്രാലയത്തിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ഐ.സി.എം)കണ്ണൂരിന്റെയും വിളയോടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖത്തിൽ ക്ഷീരമേഖലയിലെ വനിതകൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വിളയോടി ക്ഷീരസംഘം പ്രസിഡന്റ് സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.സി.എം.പി.യു ഡയറക്ടർ കെ.ചെന്തമര, പെരുമാട്ടി പഞ്ചായത്ത് വാർഡ് മെമ്പർ ഷീജ എഴുത്താണി എന്നിവർ സംസാരിച്ചു. വിളയോടി ക്ഷീരസംഘം സെക്രട്ടറി ആർ.ഷിബു, സംഘം ഡയറക്ടർ സി.വിജയൻ എന്നിവർ സംസാരിച്ചു. വനിതാ ക്ഷീരകർഷകർക്കായി ഐ.സി.എൻ ചീഫ് ഫാക്കൾട്ടി മെമ്പർ വി.എൻ.ബാബു പഠനക്ലാസ്സിന് നേതൃത്വം നൽകി. വിളയോടി ക്ഷീരസംഘത്തിലെ ക്ഷീരകർഷകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |