പാലക്കാട്: തിരുവനന്തപുരം നോർത്തിൽ നിന്ന് വെസ്റ്റ് ബെംഗാൾ ഹൗറയിലെ സാന്ദ്രാഗച്ചി ജംഗ്‌ഷൻ വരെയുള്ള പ്രതിവാര സ്‌പെഷ്യൽ ട്രെയിനിന്റെ(06081-81) സർവീസ് ഒന്നര മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഈ മാസം 31 വരെയുണ്ടായിരുന്ന സർവീസ് സെപ്തംബർ 4 വരെയാണ് നീട്ടിയത്. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച 1.45ന് സാന്ദ്രാഗച്ചിയിലെത്തും. തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് സാന്ദ്രാഗച്ചിയിൽ നിന്നു പുറപ്പെടുന്ന മടക്ക സർവീസ് ബുധനാഴ്ച രാവിലെ 9.55നു തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |