SignIn
Kerala Kaumudi Online
Saturday, 20 June 2026 4.13 AM IST

മത്സ്യകൃഷി വിളവെടുപ്പ്

panchayath-

റാന്നി : ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൺസൂൺ മത്സ്യസമൃദ്ധി 2026 പരിപാടിയുടെ ഭാഗമായി പത്തനംതിട്ട മത്സ്യഭവന്റെ പരിധിയിലുള്ള നാറാണം മൂഴി ഗ്രാമപഞ്ചായത്തിലെ മുറ്റത്തൊരുമീൻ തോട്ടം പദ്ധതി വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എച്ച്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മത്സ്യ ഭവൻ ഓഫീസർ രഞ്ജിനി പി.കെ, വൈസ് പ്രസിഡന്റ് റീന ജയിംസ്, വാർഡ് മെമ്പർ മറിയാമ്മ മാത്യു, ഫിഷറീസ് ഓഫീസർ അമല ജിജി,കോർഡിനേറ്റർ കവിത.പി.ജെ, പ്രമോട്ടർ പ്രമോദ് എന്നിവർ സംസാരിച്ചു. മത്സ്യകർഷകൻ തോമ്പിക്കണ്ടത്തിൽ സി.കെ.മധുവിന്റെ യൂണിറ്റിലാണ് വിളവെടുപ്പും വിൽപനയും നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL