
റാന്നി : അയ്യപ്പസ്വാമിയുടെ തിരുവാഭരണങ്ങളുമായി ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി റവന്യൂ അധികൃതർ വീണ്ടും നടപടികൾ തുടങ്ങി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചതായി റാന്നി തഹസിൽദാർ, തിരുവാഭരണപാത സംരക്ഷണ സമിതിക്ക് കത്തിലൂടെ അറിയിപ്പ് നൽകിയിരുന്നു. സമിതി നൽകിയ ഹർജിയിൽ തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങൾ നിയമപരമായി ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമാനുസൃതമായ നോട്ടീസുകൾ നൽകി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഒഴിപ്പിക്കൽ എന്നായിരുന്നു കോടതി നിർദ്ദേശം. അടുത്തിടെ ജില്ലാകളക്ടർക്കും ദേവസ്വം അധികൃതർക്കും സമിതി നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
കയ്യേറ്റങ്ങൾ വീണ്ടെടുക്കുമ്പോൾ പുനരധിവാസവും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്നും തിരുവാഭരണപാത സംരക്ഷണസമിതി ആവശ്യപ്പെട്ടുട്ടുണ്ട്.
39 വർഷത്തെ നിയമപോരാട്ടം
1986 മുതൽ ആരംഭിച്ച ഭക്തരുടെ പോരാട്ടം 2009-ൽ തിരുവാഭരണ പാത സംരക്ഷണ സമിതി രൂപീകരിച്ചതോടെയാണ് കൂടുതൽ സംഘടിതമായത്. മുൻ ജില്ലാ കളക്ടർ ടി.ടി.ആന്റണിയുടെ നിർദ്ദേശപ്രകാരം നടത്തിയ സർവേയിൽ കോഴഞ്ചേരി, റാന്നി താലൂക്കുകളിലായി കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ വിവിധ ഭരണപരമായ തടസങ്ങൾ കാരണം ഒഴിപ്പിക്കൽ പൂർണമായില്ല.
43 കിലോമീറ്റർ നീളമുള്ള
പാതയിൽ 485 കയ്യേറ്റങ്ങൾ
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ നീക്കം അയ്യപ്പഭക്തരുടെ ദീർഘകാല പോരാട്ടത്തിന്റെ വിജയമാണ്.
പ്രസാദ് കുഴികാല (ജനറൽ സെക്രട്ടറി,
തിരുവാഭരണപാത സംരക്ഷണ സമിതി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |