
ചെങ്ങന്നൂർ: ജില്ലാ ആശുപത്രി നഗരസഭ പ്രദേശത്ത് 28ന് നടത്തുന്ന പൾസ് പോളിയോ പ്രോഗ്രാം 2026ന്റെ അവലോകന യോഗം നടത്തി. നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി.അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സാലി ജെയിംസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിബു രാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.അനിൽകുമാർ, വാർഡ് കൗൺസിലർ കെ.സി.സുജാത,പബ്ലിക്ക് ഹെൽത്ത് നഴ്സ് കെ.ആർ.ജയശ്രീ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.എസ്.മഹാദേവ്, എച്ച് ഐ സി ഇൻ ചാർജ് നജീറാ ബീവി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |