
പത്തനംതിട്ട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ , തിരുവല്ല ബ്രാഞ്ച്, വ്യുമൺസ് ഡെന്റൽ കൗൺസിൽ, സി.ഡി.എച്ച്, പുഷ്പഗിരി കോളേജ് ഒഫ് ഡെന്റൽ സയൻസ് എന്നിവയുടെ ആഭിമുഖ്യത്തിൽ 'ജാഗ്രത 2.O എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പുഷ്പഗിരി കോളേജ് ഒഫ് ഡെന്റൽ സയൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ഡി.എ തിരുവല്ല ബ്രാഞ്ച് പ്രസിഡന്റ് ഡോ.അശ്വിൻ എം.ആർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ ബിനി വി.വർഗീസ് ബോധവത്കരണ ക്ലാസ് നയിച്ചു. ടുഗതർ ഫോർ ഡ്രഗ് ഫ്രീ സൊസൈറ്റി എന്ന സന്ദേശത്തോടെ സിഗ്നേച്ചർ ക്യാമ്പയിന് തുടക്കമായി. ഡോ.എ ദേവദത്തൻ, ഡോ.ഷിബി മാത്യു, ഡോ ദീപ്തി സന്തോഷ്, ഡോ മാത്യുസ് ജൂഡ്, സുജിത്ത് കെ എ എന്നിവർ സംസാരിച്ചു. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി പുഷ്പഗിരി എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പൊതുജനങ്ങൾക്ക് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |