
തിരുവല്ല : സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലോക ലഹരിവിരുദ്ധ ദിനത്തിൽ കെ.എസ്.യു നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരു കിക്ക് ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്, ജയ്സൺ പടിയറ, ജിസൺ സി വർഗീസ്, ഷൈൻ സന്തോഷ്, വിനായക് ശർമ, ജോൺ മോൺസൺ ജോൺ, ഷോൺ.ടി, ജിക്കു മഞ്ഞാടി, ആൻസൺ എ.ജോർജ്, ആയുഷ്.എസ്, അരുൺകുമാർ, അജിത്ത് ശരണ്യ, അക്ഷയ് രാജ്, അലൻജോർജ് മാത്യു, നിരഞ്ജൻ.എസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |