SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.09 AM IST

ദലിത് കാത്തലിക് മഹാജനസഭ

dcms

പത്തനംതിട്ട : ജെസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് ദലിത് കാത്തലിക് മഹാജന സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര ഗവൺമെന്റും കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകളും ദലിത് ക്രൈസ്തവരുടെ സാമൂഹ്യനീതിയുടെ കാര്യത്തിൽ നിശബദ്ധത പാലിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ഡയറക്ടർ ഫാ.ജോസുകുട്ടി ഇടത്തിനകം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മാത്യു, ബീന ജേക്കബ്, വിജയൻ പാറശ്ശാല, ജോയി ജോർജ്, സിജിമോൾ മെറ്റിസ്, ത്രേസ്യാമ്മ, ബാബു ജോസഫ്, ബേബി.എം.ജെ, തോമസ് രാജൻ, ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL