
പത്തനംതിട്ട : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളടെ നയം തിരുത്തുകയെന്ന ആവശ്യവുമായി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഓമല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.ജി.പ്രസാദ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് സെക്രട്ടറി കെ.ശിവരാജൻ, കെ.ആർ.ബൈജു, എസ്.മണി, പി.കെ.കൃഷ്ണദാസ്, കെ.എസ്.സുമ, പി.കെ.ജയശ്രീ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |