
പത്തനംതിട്ട: നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തിയ രണ്ടുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി. സ്ഥിരം മോഷ്ടാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. വീട്ടുടമസ്ഥനോ ബന്ധുക്കളോ സ്ഥലത്തില്ലാത്തതിനാൽ തെളിവെടുപ്പ് നടത്തുകയോ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പത്തനംതിട്ട നന്നുവക്കാട് നോർത്ത് പവ്വത്ത് രാജേഷ് ശാമുവേലിന്റെ വീട്ടിലാണ് ഇന്നലെ പകൽ മോഷണം നടന്നത്. വർഷങ്ങളായി രാജേഷും കുടുംബവും അമേരിക്കയിലാണ്. വീടിന് ചുറ്റും ഉള്ളിലുമായി സി.സി ക്യാമറകൾ സ്ഥാപിച്ച് രാജേഷ് അമേരിക്കയിലിരുന്ന് വീട് നിരീക്ഷിച്ചിരുന്നു. ഉച്ചയോടെയാണ് മോഷ്ടാക്കൾ ഇവിടെ എത്തിയതെന്നാണ് വിവരം. സി.സി ക്യാമറകളിൽ സോളാറിൽ പ്രവർത്തിക്കുന്ന വൈഫൈയാണ് ഉപയോഗിച്ചിരുന്നത്. വൈഫൈ കണക്ഷൻ കട്ടുചെയ്തശേഷം ഇവർ ഏണി ഉപയോഗിച്ച് ഓടിളക്കിയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ഇവിടെ ഉണ്ടായിരുന്ന ചെമ്പ് പാത്രങ്ങളും ക്യാമറകളും കവർന്നു. മോഷണ സാധനങ്ങളിൽ ചിലത് പത്തനംതിട്ടയിലെ ആക്രിക്കടയിൽ വിൽക്കാൻ ശ്രമിക്കമ്പോഴാണ് പിടിയിലായത്. പൊലീസ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. വീട് തുറന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |