
പള്ളിക്കൽ : അന്താരാഷ്ട്ര യോഗ ദിനാചരണം പള്ളിക്കൽ പഞ്ചായത്ത് തല ഉദ്ഘാടനംചലച്ചിത്രസംവിധായകനും ഡി എം ഒ യുമായ ഡോ: ഡി ബിജുകുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിനരാജ് സി ആർ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. റജികുമാർ , എ.പി സന്തോഷ് എ റ്റി രാധാകൃഷ്ണൻ, പ്രസന്നകുമാരി, ആശ സിജിൽ, ശോഭ, ബി രാജേഷ് , പി എം ഷാജിമോൻ , മുരളി മോഹൻ, മജ്ഞു , ഡോ: അനുപമ എന്നിവർ സംസാരിച്ചു. ആയുർവേദ യോഗ ഇൻസ്ട്രക്ടർ അശ്വതി, ഹോമിയോ യോഗ ഇൻസ്ട്രക്‌ടർ മായ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |