
പത്തനംതിട്ട: സീനിയർ സിറ്റിസൺസ് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപികരണത്തിന് മുന്നോടിയായി നടന്ന പന്തളം മേഖലാസമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണൻമണ്ണിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കുഞ്ഞുമ്മൻ ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വല്ലാറ്റൂർ വാസുദേവൻ പിള്ള, മണ്ണിൽ രാഘവൻ , ഈശോ ജോസഫ്, ആനി ജോൺ , ബിൻസി ബേബി, അനിതാ ഉദയൻ, ബിജി ജോൺ, മനോജ് കുമാർ, എം. ജി രമണൻ, കെ.എൻ. രാജൻ ശാന്തി സുരേഷ്, നരേന്ദ്ര പ്രസാദ്, ചാക്കോ എ.സ് , ഗിരീഷ് പോൾ, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |