
തുമ്പമൺ : കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും ശുചിത്വബോധം ശക്തിപ്പെടുത്തുന്നതിനുമായി നാലിന് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ഗൃഹസമ്പർക്ക പരിപാടി സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തുക. വീടുകളിലും പരിസരങ്ങളിലും കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കേണ്ടതിന്റെ ആവശ്യകത, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ കുടുംബങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |