
പത്തനംതിട്ട : ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുകളുടെ സഹകരണത്തോടെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാതല പ്രശ്‌നോത്തരി നടത്തും. 11ന് രാവിലെ 9.30മുതൽ പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലാണ് പരിപാടി. സ്‌കൂൾതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർ ജില്ലാതലത്തിൽ മത്സരിക്കും.
യു.പി വിദ്യാർത്ഥികൾക്ക് വായനാമാസാചരണത്തോടനുബന്ധിച്ച് ചിത്രരചന മത്സരവും നടത്തും. ചാർട്ട് പേപ്പർ വിദ്യാർത്ഥികൾ കൊണ്ടുവരണം. ഫോൺ. 9656763964, 9446443964.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |