
കോന്നി : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ പാഠ്യപദ്ധതിയിൽ ചരിത്രത്തെ വികലമാക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പഠന ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. അരുൺ മോഹൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പ്രീ - പ്രൈമറി ജീവനക്കാരെ കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ.തൻസീർ, പെൻഷനേഴ്സ് കൗൺസിൽ ജില്ലാസെക്രട്ടറി തുളസിധരൻ നായർ, കെ.ജെ.എബ്രഹാം, ശ്രീദേവി, രാധാമണി, അമ്പിളി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |