SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

എം.എൽ.എ സന്ദർശിച്ചു

bbbb

അടൂർ : അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ അടൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ സന്ദർശനം നടത്തി. അൺഫിറ്റായ കെട്ടിടത്തിന്റെ അവസ്ഥ വിലയിരുത്തുകയും ചെയ്തു. പുതിയ കെട്ടിടം നിർമ്മാണത്തിന് ബഡ്ജറ്റിൽ ഒരുകോടി രൂപ വകയിരുത്തിയതായും നിർമ്മാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാനുള്ള എല്ലാവിധ തുടർനടപടികളും അടിയന്തരമായി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് പഠിക്കാൻ ഒട്ടും അനുയോജ്യമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടത്തിന് പകരം, പഠനം മുടങ്ങാതിരിക്കാൻ താത്കാലികമായി ക്ലാസ് മുറികൾ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL