
പത്തനംതിട്ട: മൈ ഭാരത് 'യുവ ആപദാ മിത്ര' ദുരന്തനിവാരണ പരിശീലനം സമാപിച്ചു. ജില്ലാകളക്ടർ എ.നിസാമുദീൻ മുഖ്യാതിഥിയായി. കൂടുതൽ ജനങ്ങളെ ദുരന്തത്തിന്റെ ആഘാതം ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തരാക്കുകയാണ് 'ആപ്ത മിത്ര' പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറുമായ ബീന എസ്. ഹനീഫ് അറിയിച്ചു. എൻ.ഡി.ആർ.എഫ് ടീം ലീഡർ ഉദയ്, ജില്ലാ ഹസാഡ് അനലിസ്റ്റ് ചാന്ദിനി പി.സി. സേനൻ, ഡി.എം പ്ലാൻ കോർഡിനേറ്റർ അനി തോമസ് ഇടിക്കുള എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |