
പത്തനംതിട്ട : കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ (സി ഐ ടി യു ) പത്തനംതിട്ട ഏരിയ സമ്മേളനം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് റീന ടി.കെ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കോശി ശാമുവേൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അരുൺ രാജ, ജില്ലാ ഭാരവാഹികളായ സുർജിത് കുമാർ,രാകേഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് : ആദർശ് ,സെക്രട്ടറി : കോശി ശാമുവേൽ എന്നിവർ ഭാരവാഹികളായ 10 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |