
റാന്നി: ബാർ അസോസിയേഷൻ അംഗങ്ങളുടെയും അഭിഭാഷക ക്ലർക്കുമാരുടെയും മക്കളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വരദാ സുരേന്ദ്രൻ, റാന്നി മുൻസിഫ് അരുൺ മൈക്കിൾ എന്നിവർ ചേർന്ന് മെമെന്റോകൾ വിതരണം ചെയ്തു.
റാന്നി എ.പി.പി.സുജാകുമാരി വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ലിറ്റി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ.ടി.എസ്.സജി, അഡ്വ.ഫിലു മാത്യു, അഡ്വ.ഷൈല ജെ.നായർ, അഡ്വ. ബിജികുമാരി, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |