SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

നിവേദനം നൽകി

congtrsss

പത്തനംതിട്ട : കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസികൾക്കുള്ള ക്ഷേമനിധി പെൻഷൻ ലഭ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. ക്ഷേമനിധി അംഗത്വത്തിനുള്ള 60 വയസ് പ്രായപരിധി ഉയർത്തണമെന്നും ഇപ്പോഴുള്ള കോൺട്രിബ്യൂട്ടറി പെൻഷനു പുറമെ മടങ്ങി എത്തിയ അർഹരായ പ്രവാസികൾക്ക് ഉപാധിരഹിത പെൻഷൻ പദ്ധതി ആരംഭിക്കണമെ​ന്നും പാസ്‌പോർട്ട് അപേക്ഷ മറ്റുസേവനങ്ങൾ എന്നിവയ്ക്ക് അന്യായമായി വർദ്ധിപ്പിച്ച ഫീസ് പിൻവലിക്കാൻ ഇടപെടൽ നടത്തണമെന്നും നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL