SignIn
Kerala Kaumudi Online
Saturday, 11 July 2026 3.03 AM IST

ജി​ല്ലാ കളക്ടർ സന്ദർശനം നടത്തി​

census

പത്തനംതിട്ട: നഗരസഭ 23-ാം വാർഡിലെ വീടുകൾ സന്ദർശിച്ച് സെൻസസ് ഫീൽഡ് പ്രവർത്തനം ജില്ല കളക്ടർ എ.നിസാമുദ്ദീൻ വിലയിരുത്തി. സെൻസസ് നടപടി കൃത്യതയോടെയും സമയബന്ധിതമായും പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ദേശീയ പ്രാധാന്യമുള്ള സെൻസസുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
സെൻസസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സി.കെ.കാർത്തിക, കളക്ടററേറ്റ് ജൂനിയർ സൂപ്രണ്ട് സുനു സാമുവൽ, പത്തനംതിട്ട നഗരസഭ അസി.സെക്രട്ടറി എൻ.പ്രശാന്ത് കുമാർ, സൂപ്പർവൈസർ ലിജി വർഗീസ്, എന്യുമറേറ്റർ ആർ.വി.പ്രിൻസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL