
പത്തനംതിട്ട: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 300 ടൺ അജൈവ പാഴ്വസ്തുക്കൾ. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്നടക്കം പാഴ്വസ്തുക്കൾ ശേഖരിച്ചു. തരംതിരിച്ച 45 ടൺ പ്ലാസ്റ്റിക്ക് കുന്നന്താനം ഗ്രീൻ പാർക്കിൽ (ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്‌മെന്റ് ഫെസിലിറ്റി) സംസ്‌കരണത്തിനും പുന:ചക്രമണ യോഗ്യമല്ലാത്തവ സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധനത്തിനായും അയച്ചു. 50ടൺ ഗ്ലാസ് മാലിന്യങ്ങളാണ് ജൂണിൽ ജില്ലയിൽ നിന്ന് ശേഖരിച്ചത്. പന്തളം നഗരസഭയിൽ നിന്നുമാത്രം 27 ടൺ ചില്ല് മാലിന്യം ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |