SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

മഹാമൃത്യുഞ്ജയഹോമം

homam
മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന മഹാമൃത്യുഞ്ജയഹോമം

തിരുവല്ല : മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ക്ഷേത്രഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ധീരസൈനികരെ ആദരിച്ചു. രാജ്യസുരക്ഷയ്ക്കായി മഹാമൃത്യുഞ്ജയഹോമവും നടത്തി. തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടും മേൽശാന്തി ജി.ശങ്കരൻ നമ്പൂതിരിയും കാർമ്മി​കരായി​രുന്നു. രാവിലെ ദേശീയ പതാക ഉയർത്തി. എയർഫോഴ്സ് റിട്ട.ഗ്രൂപ്പ് ക്യാപ്റ്റൻ എം.വേണുഗോപാൽ സൈനികരെ ആദരിച്ചു. ശ്രീകുമാർ ആർ.പി, ശ്രീകുമാർ കൊങ്ങരേട്ട്, ജിതീഷ് കുമാർ,രാധാകൃഷ്ണൻ വേണാട്ട്, ശ്രീകുമാർ, രാജശേഖരൻ നായർ, ശ്രീകുമാർ ചെമ്പോലിൽ, നന്ദകുമാർ, ഗണേശ് എസ്.പിള്ള, കണ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL