SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

pc

പത്തനംതിട്ട: ഭരണഘടന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കർത്തവ്യവുമാണെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്. രാജ്യത്തിന്റെ അവസരസമത്വത്തിനും തുല്യനീതിക്കും വേണ്ടി ഡോക്ടർ ബി ആർ അംബേദ്ക്കർ നൽകിയ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി മുഖ്യസന്ദേശം നൽകുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യദിനം ആഘോഷിക്കുക മാത്രമല്ല ഈ കാലയളവിൽ രാജ്യം ആർജിച്ച നേട്ടങ്ങളെ അഭിമാനത്തോടുകൂടി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പൊലിസ് മേധാവി ആർ.ആനന്ദും ജില്ലാകളക്ടർ എ.നിസാമുദ്ദീനും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. മന്ത്രി പി സി വിഷ്ണുനാഥ് വേദിയിലെത്തി ദേശീയ പതാക ഉയർത്തി. പരേഡ് പരിശോധിച്ചതിന് ശേഷം പ്ലറ്റൂണുകളുടെ അഭിവാദ്യം മന്ത്രി സ്വീകരിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്‌സ്, എസ്പിസി, എൻസിസി, എസ്പിസി ബാൻഡ്, സിവിൽ ഡിഫൻസ്, ജൂനിയർ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ് എന്നിങ്ങനെ 21 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് റിസർവ് ഇൻസ്‌പെക്ടർ കെ.എൻ.ബിജുലാൽ ആയിരുന്നു പരേഡ് കമാൻഡർ. ക്യാമ്പ് റിസർവ് സബ് ഇൻസ്‌പെക്ടർ എസ് സന്തോഷ് സെക്കൻഡ് ഇൻ കമാൻഡറും.

ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ദേശീയോദ്ഗ്രഥന നൃത്തം, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു.
എം.എൽ.എമാരായ അബിൻ വർക്കി, സി.വി.ശാന്തകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL