
പത്തനംതിട്ട: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാറും യാത്രയയപ്പ് സമ്മേളനവും നടത്തി. സി.ഐ.ടി.യു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി.അനിൽ, ജില്ലാ ട്രഷറർ അഡ്വ.ആർ.സനൽകുമാർ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ടി.ജലജ, ടി.മധു, കെ.ജി, രാജേന്ദ്രൻ നായർ, ആർ.റെജി, എം.കെ.ഹരികുമാർ, കെ.പി.സന്തോഷ് കുമാർ, ഡി.പ്രദീപ്കുമാർ, ജോമോൾ വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |