SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

puli-

കോന്നി: പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ മൂരി കിടാവിനെ കൊന്നത് പുലിയാണെന്ന് കണ്ടെത്തി. സ്ഥലത്ത് സ്ഥാപിച്ച ക്യാമറയിൽ ചത്ത മുരുകിടാവിനെ കഴിഞ്ഞദിവസം രാത്രിയിൽ എത്തിയ പുലിയും പിന്നീട് ചെന്നായും ഭക്ഷിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ കൂട് സ്ഥാപിച്ചത്. താവളപ്പാറയിലെ കോട്ടയം സ്വദേശികളുടെ റബ്ബർ എസ്റ്റേറ്റിലെ വാച്ചറായ ലാലിച്ചന്റെ മൂരി കിടാവിനെയാണ് സമീപത്തെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത് .മൂരികിടാവിന്റെ ശരീരത്തിന്റെ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. 60 കിലോയോളം തൂക്കം വരുന്ന മൂരി കിടാവിനെ അര കിലോമീറ്റർ ഓളം വലിച്ചു കൊണ്ടു പോയതിനുശേഷം ആണ് ഭക്ഷിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL