
വിഴിഞ്ഞം: മുക്കോല ബാറിനു സമീപത്തു നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച കേസിൽ പ്രതി പിടിയിൽ. വിഴിഞ്ഞം കിടാരക്കുഴി സ്വദേശി യേശുദാസൻ(40)ആണ് അറസ്‌റ്റിലായത്. ബിനു എന്നയാൾ ഓടിച്ചിരുന്ന വാഹനം നിറുത്തി കടയിലേക്ക് പോയ സമയത്ത് കള്ളത്താക്കോലുപയോഗിച്ച് പ്രതി വാഹനം ഓടിച്ചു പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവ ദിവസം വൈകിട്ടോടെ പ്രതി പിടിയിലായി. ഇയാൾ നേമം സ്‌റ്റേഷനിലെ മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |