SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.16 AM IST

ഫ്ലാറ്റിൽ ഹൈബ്രിഡ് കഞ്ചാവ് കൃഷി: ടെക്കി അറസ്റ്റിൽ

1

ശ്രീകാര്യം: ഫ്ലാറ്റിലെ സ്വന്തം മുറിയിൽ രഹസ്യമായി ഹൈബ്രിഡ് കഞ്ചാവ് കൃഷി നടത്തിയ ടെക്നോപാർക്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ ഹരിയാന സ്വദേശി വിശാൽ (26) നെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തത്. ഫ്ലാറ്റിലെ മുറിയിൽ ഇയാൾ നട്ടുവളർത്തിയ എഴുപതോളം ഹൈബ്രിഡ് കഞ്ചാവ് ചെടികൾ ശ്രീകാര്യം പൊലീസ് കണ്ടെടുത്തു. പ്ലാസ്റ്റിക് കപ്പുകളിലും മുട്ട കൊണ്ടുവരുന്ന പേപ്പർ ട്രെയിലും നട്ട് നനച്ചുവളർത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികൾ. പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ 19 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL