
പൊലീസുകാരന്റെ വിരലറ്റു
ശ്രീകാര്യം: സാങ്കേതിക സർവകലാശാലയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികൾ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് തടയുന്നതിനിടെ ബാരിക്കേഡിനിടയിൽ കൈ അകപ്പെട്ടെ ഒരു പൊലീസുകാരന്റെ വിരലറ്റു.
സിറ്റി എ.ആർ ക്യാമ്പിലെ അച്ചുവിന്റെ (31) കൈയ്‌ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വലതുകൈയിലെ മോതിര വിരലിന്റെ അഗ്രഭാഗമാണ് അറ്റുപോയത്. ഇയാളെ മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. സാങ്കേതിക സർവകലാശാലയിൽ ഇയർ ഔട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയായിരുന്നു. വിദ്യാർത്ഥികൾ നിരവധി തവണ ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്.
ബി.ടെക് വിദ്യാർത്ഥികളുടെ 2019ലെ റെഗുലേഷൻ പ്രകാരമുള്ള കർശനമായ ഇയർ ഔട്ട് വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നതാണ് എസ്.എഫ്.ഐയുടെ പ്രധാന ആവശ്യം. നിശ്ചിത ക്രെഡിറ്റുകൾ (S5-ലേക്ക് കടക്കാൻ 21 ക്രെഡിറ്റും, S7-ലേക്ക് കടക്കാൻ 47 ക്രെഡിറ്റും) ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കാത്ത സാഹചര്യം വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സമരം. ഇയർ ബാക്ക് സംവിധാനവുമായി ബന്ധപ്പെട്ട് അടിയന്തര കമ്മിറ്റികൾ ചേർന്ന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് സർവകലാശാല അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |