തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സംസ്ഥാന സർക്കാർ ആരംഭിച്ച വെബ് പോർട്ടൽ എന്ന് ഉപഭോക്താകളെ വിശ്വസിപ്പിക്കുന്ന തരത്തിൽ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ.തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദിനേഷ്.എ(25)യാണ് അറസ്റ്റിലായത്.കേരള സംസ്ഥാന ലോട്ടറിയുടെയും കേരള സർക്കാരിന്റെയും ഔദ്യോഗിക മുദ്രകളും വിലാസവും ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
പരസ്യത്തിൽ ആകൃഷ്‌ടരായ അന്യസംസ്ഥാനക്കാരായ ആളുകളിൽ നിന്നും ക്യൂ.ആർ.കോഡ്, യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ്റ് മാർഗങ്ങൾ വാട്സ് ആപ്പ് വഴി അയച്ച് നൽകും.തുടർന്ന് പണം അയക്കുന്നവർക്ക് പാർസൽ ആയി ലോട്ടറി ടിക്കറ്റുകൾ അയച്ച് നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്താണ് തട്ടിപ്പ് നടത്തുക.തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് വെബ്സൈറ്റുകൾ ഉണ്ടാക്കി നിരവധി ആളുകളെ തട്ടിപ്പിനിരയാക്കി.തട്ടിപ്പിനിരയായ ആൾക്കാർ കേരളാ ലോട്ടറി ഡിപ്പാർട്മെന്റിനെ സമീപിച്ചപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടതായി മനസിലാക്കിയത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷെറി.എ.കെ,എസ്.ഐ ഷിബു,സി.പി.ഒ വിപിൻ,സി.പി.ഒ അഖിൽ.എസ്.രവീന്ദ്രൻ,സി.പി.ഒ കൃഷ്‌ണ രാദ് എന്നിവർ അടങ്ങുന്ന സംഘം പ്രതി അറസ്റ്റ് ചെയ്‌ത്.കോടതിയിൽ ഹാജരാക്കിക പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |