SignIn
Kerala Kaumudi Online
Monday, 01 June 2026 5.05 AM IST

ശുചിത്വ പദ്ധതികളുടെ സമർപ്പണം ഇന്ന്

photo

തൃശൂർ: കോർപറേഷനിൽ സ്വച്ഛ് ഭാരത് മിഷൻ (അർബൻ) 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിവിധ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെയും എൻ.എസ്.യു.പി സ്‌കൂൾ ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ എ. പ്രസാദ് അദ്ധ്യക്ഷനാകും. അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഏറോബിക് കമ്പോസ്റ്റ് പ്ലാന്റിന്റെ ഉദ്ഘാടനം രാവിലെ 11നും അയ്യന്തോൾ ഗവ. ലോ കോളേജിലെ എയ്‌റോബിക് കമ്പോസ്റ്റ് പ്ലാന്റ് ഉദ്ഘാടനം 11.30നും എൻ.എസ്.യു.പി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം 12.30നും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL