തൃശൂർ: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സർക്കാർ നടത്തിയ ഉന്നതതല അഴിച്ചുപണിയുടെ ഭാഗമായി തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലും മാറ്റങ്ങൾ. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായ ഡോ. പി.എസ്. ഇന്ദുവിനെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കി. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായ ഡോ. കെ.കെ. അനിൽ രാജാണ് തൃശൂർ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പൽ. തൃശൂർ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം പ്രൊഫസറായ ഡോ. ആർ. ബിജു കൃഷ്ണന് പ്രിൻസിപ്പൽ തസ്തികയിലേക്ക് റെഗുലർ സ്ഥാനക്കയറ്റം നൽകി. മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ സ്‌പെഷ്യൽ ഓഫീസർ തസ്തികയിലെ ഒഴിവിലാണ് നിയമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |