തൃശൂർ: ഭാരതയാത്രയുടെ ഭാഗമായി മാതാ അമൃതാനന്ദമയീ ഇന്ന് വൈകിട്ട് തൃശൂരിലെത്തും. അയ്യന്തോൾ പഞ്ചിക്കൽ ബ്രഹ്മസ്ഥാനമഹോത്സവത്തിന് മുഖ്യകാർമികത്വം വഹിക്കാനെത്തുന്ന അമൃതാനന്ദമയിയെ പൂർണ്ണകുംഭം നൽകി ഭക്തർ സ്വീകരിക്കും.
ജൂൺ 3, 4 തീയതികളിൽ രാവിലെ 11ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാന പരിശീലനം എന്നിവയും തുടർന്ന് ദർശനവും നടക്കും. രണ്ടു ദിവസങ്ങളിലും സൗജന്യ അന്നദാനമുണ്ടാകും. ജൂൺ മൂന്നിന് രാവിലെ 7.30ന് രാഹുദോഷ നിവാരണ പൂജയും നാലിന് രാവിലെ 7.30ന് ശനിദോഷ നിവാരണ പൂജയും നടക്കും. ഉദയാസ്തമയ പൂജ, വിശേഷാൽ പൂജകൾ, ഹോമങ്ങൾ എന്നിവയുമുണ്ടാകും. യജ്ഞവേദിക്കരികിലെ പ്രത്യേക കൗണ്ടറുകളിൽ പൂജകൾക്കുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |