SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.42 AM IST

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്

civil-service

തൃശൂർ: സംസ്ഥാന പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ സിവിൽ സർവീസ് അവധിക്കാല ഫൗണ്ടേഷൻ ക്ലാസുകൾ സമാപിച്ചു. അബ്ലൈസ് എഡ്യുകെയർ അക്കാഡമിയുടെ സഹകരണത്തോടെ നടത്തിയ ക്ലാസിന്റെ സമാപനച്ചടങ്ങ് സാംസ്‌കാരിക പ്രവർത്തകൻ എം.എം.എ. റസാക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പി.ടി.എ വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ മച്ചിങ്ങൽ അദ്ധ്യക്ഷനായി. കെ.എം. ജയപ്രകാശ്, ഫിലോമിന മേച്ചേരി, ശ്രീഹരി ചന്ദ്രൻ, ഋഷികേശ് എന്നിവർ സംസാരിച്ചു. മത്സരങ്ങളിലെ വിജയികളായ ടി.എൻ. ഗോപിക, നന്ദന അനൂപ് മേനോൻ, ദീപിക പിഷാരടി, ടി.എസ്. അനന്യ, എസ്. തനിസ, ഹരിമാധവമേനോൻ, റോയ്‌സ് സോളമൻ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL