തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയുടെ ബൈബിൾ സംഗീതോത്സവം ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് ബേണി ഇഗ്‌നേഷ്യസ് ഉദ്ഘാടനം ചെയ്യും. മൂന്നര മുതൽ അഞ്ചര വരെ സംഗീതാർച്ചന, തുടർന്ന് ഫാ. പോൾ പൂവത്തിങ്കലിന്റെയും ഫാ. ആൻജോ പുത്തൂരിന്റെയും ബൈബിൾ കച്ചേരി. പ്രൊഫ. അബ്ദുൾ അസീസ്, മനീഷ രഘു (വയലിൻ), വെള്ളാറ്റഞ്ഞൂർ ശ്രീജിത് (ഘടം), രാമയ്ക്കൽമേട് കലൈനാഥ് (മൃദംഗം) എന്നിവർ പക്കമേളം ഒരുക്കും. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ, ഫാ. ഡോ. പോൾ പൂവത്തിങ്കൽ, ട്രസ്റ്റി വിൻസ് തറയിൽ, അഗ്രി ഫ്രാൻസിസ്, സിബി ജോസഫ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |