SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

ജില്ലയിൽ ആധാർ സേവാ കേന്ദ്രങ്ങളുടെ സേവനസമയം നീട്ടി

adhaar

തൃശൂർ: സാധാരണ ഓഫീസ്, സ്‌കൂൾ സമയങ്ങളിൽ ആധാർ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കാത്ത ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി ആധാർ സേവാ കേന്ദ്രങ്ങളുടെ സേവനസമയം ദീർഘിപ്പിച്ചതായി കൊച്ചി സെൻട്രൽ റീജ്യൺ.

ഞായറാഴ്ചകളും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയാണ് സമയം നീട്ടിയത്. ആധാർ സേവാ കേന്ദ്രം, ആർ.എം.എസ് ബുക്കിംഗ് കൗണ്ടർ എന്നിവിടങ്ങളിൽ സേവനം ലഭിക്കും.

ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലികളെയും വിദ്യാർത്ഥികളുടെ പഠന സമയത്തെയും ബാധിക്കാത്ത രീതിയിൽ ആധാർ എൻറോൾമെന്റും പുതുക്കലും സുഗമമാക്കുന്നതിനാണിത്. ഭാവിയിൽ മറ്റ് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കും.

സേവനങ്ങൾ ഇങ്ങനെ

  • പുതിയതായി ആധാർ എടുക്കൽ
  • വ്യക്തിവിവരം പുതുക്കൽ
  • ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ
  • നിലവിലുള്ള ആധാർ വിവരങ്ങളിലെ തിരുത്തലുകളും മാറ്റങ്ങളും എന്നിവ ഉൾപ്പെടുന്ന എല്ലാവിധ ആധാർ സേവനങ്ങളും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL