ചെറുതുരുത്തി: കേന്ദ്ര സർക്കാർ ചുമത്തിയ പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് ചെറുതുതുരുത്തി ടൗണിൽ സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു. പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധ സദസ് സി.പി.ഐ ജില്ലാ അസ്സിസ്റ്റന്റ് സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.യു.മൊയ്തീൻ കുട്ടി അദ്ധ്യക്ഷനായി. പി. അനിൽകുമാർ, അഷറഫ്, കെ.ഭാസ്‌കരൻ, സിദ്ധിഖ് ബി.ഷറഫുദ്ദീൻ, ചാത്തട്ടി ഇരട്ടക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |