SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

സംസ്ഥാന ഇന്റർ സ്കൂൾ ചെസ്; ഡോ. രാജു ഡേവിസ് സ്കൂൾ റണ്ണറപ്പ്

photo-

മാള: സംസ്ഥാന ഇന്റർ സ്‌കൂൾ ചെസ് ടൂർണമെന്റിൽ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ ആൻഡ് സൈനിക് സ്‌കൂളിന് രണ്ടാം സ്ഥാനം. തൃക്കാക്കര മുനിസിപ്പൽ ടൗൺഹാളിൽ നടന്ന മത്സരത്തിൽ 58 സ്‌കൂളുകൾ പങ്കെടുത്തു. രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനവും ഭവൻസ് വരുണ തൃക്കാക്കര മൂന്നാം സ്ഥാനവും നേടി.

തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ റാഷിദ് ഉള്ളമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡോ. രാജു ഡേവിസ് സ്‌കൂളിലെ മുഹമ്മദ് ആസിം, ആയുഷ്, ഭഗത്, ധ്യാൻ, പൃഥ്വി, വൈകാർത്തൻ, ധാര, ഇഷാൻ, ഗോപിക എന്നിവർ വ്യക്തിഗത ഇനങ്ങളിലും സമ്മാനങ്ങൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL