തൃശൂർ: ചങ്ങമ്പുഴ അനുസ്മരണ സമിതി, സദ്ഭാവന ബുക്‌സ്, പഞ്ചാക്ഷരം ബുക്‌സ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചങ്ങമ്പുഴ ചരമവാർഷിക അനുസ്മരണവും സാഹിത്യസംഗമവും എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുനിൽ മടപ്പള്ളി അദ്ധ്യക്ഷനായി. ചങ്ങമ്പുഴ സ്മാരക പുരസ്‌കാര സമർപ്പണം ഡോ. ഹരികുമാർ നിർവഹിച്ചു. സാഹിത്യകാരൻ എം.എസ്. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ആർ. ഉണ്ണി, അനിൽ സമ്രാട്ട്, എസ്. മണിമേഖല, ജയന്തി വില്ലടം എന്നിവർ പ്രസംഗിച്ചു. ചങ്ങമ്പുഴക്കവിതാലാപനവും ആതിര ഓമനക്കുട്ടന്റെ 'പൊൻപുലരി' നൃത്താവിഷ്‌കാരവും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |