SignIn
Kerala Kaumudi Online
Friday, 19 June 2026 5.11 AM IST

പി.കെ.എസ് അയ്യൻകാളി ദിനാചരണം

pks

തൃശൂർ: യൂണിറ്റ്, ലോക്കൽ, ഏരിയാ കേന്ദ്രങ്ങളിൽ പി.കെ.എസ് ആഭിമുഖ്യത്തിൽ അയ്യൻകാളി ചരമദിനാചരണം സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ സെക്രട്ടറി കെ.വി. രാജേഷും മണ്ണുത്തിയിൽ ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശനും പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.ശിവരാമൻ കൊടകരയിലും കെ.എ. വിശ്വംഭരൻ നാട്ടികയിലും കെ.വി. ഉണ്ണികൃഷ്ണൻ വെള്ളാങ്ങല്ലൂരും സി. ഗോപദാസ് ചേലക്കരയിലും പതാക ഉയർത്തി. ജില്ലാ കേന്ദ്രത്തിലെ നടന്ന പരിപാടിയിൽ കെ.എസ്. സഹദേവൻ അദ്ധ്യക്ഷനായി. പി.എ. ലജുകുട്ടൻ, പി.എസ്. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL