തൃശൂർ: ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എലൈറ്റ് ഹോട്ടലിൽ നവഭാരത സദസ് സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ഡോ. ബിന്ദു, കെ.പി. ജോർജ്, പി.കെ. ബാബു, സുധീഷ് മേനോത്ത് പറമ്പിൽ എന്നിവർ പങ്കെടുത്തു. മോദി സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പദ്ധതികളെ കുറിച്ചുള്ള ലഘുലേഖകളുടെ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |